സിപിഎം ഓഫിസിനുനേരെ ഉണ്ടായ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകളെയും പ്രവർത്തകരെയും ആക്രമിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനങ്ങളിൽ അകപ്പെടരുതെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Read Previous

സ്വര്‍ണം തട്ടിയെടുക്കല്‍; എല്ലാം നിയന്ത്രിക്കുന്നത് അര്‍ജുന്‍ ആയങ്കി

Read Next

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.4 ശതമാനം നിരക്കിൽ വളരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ