ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : പോലീസിനെ ക്കണ്ട് സ്വന്തം വീട് അടിച്ചു തകർക്കുകയും പോലീസിസുദ്യോഗസ്ഥനെ ഒാട് കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പികുകയും ചെയ്ത ബി. ജെ . പി പ്രവർത്തകനെതിരെ പോലീസ് കേസ്സെടുത്തു.
ബേക്കൽ കിഴക്കേക്കരയിലെ ബി.ജെ. പി അനുഭാവി അയ്യപ്പനാണ് കിഴക്കേക്കരയിൽ ബേക്കൽ എസ്. ഐ, പി. അജിത്തിനെയും പോലീസ് സംഘത്തെയും കയ്യേറ്റം ചെയ്തത്.
കഴിഞ്ഞ ദിവസം കിഴക്കേക്കരയിലുണ്ടായ സി. പി. എം , ബി. ജെ. പി സംഘർഷക്കേസുകളിലെ പ്രതികളെ അന്വേഷിച്ചാണ് പോലീസെത്തിയത്. ദീപുവെന്ന പ്രതിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന പോലീസിനെ തടഞ്ഞ അയ്യപ്പൻ , പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും , ഒാട് കൊണ്ടുള്ള ഏറിൽ പോലീസ് ഡ്രൈവർ ജയേഷിന് 28, പരിക്കേൽക്കുകയും ചെയ്തു. ഇതിനു ശേഷം സ്വന്തം വീടിന്റെ ജനാല ചില്ലുകളും , വാതിലുകളും ബി. ജെ. പി പ്രവർത്തകൻ അടിച്ചു തകർത്തു.
ജനാലച്ചില്ല് തകർക്കുന്നതിനിടെ അയ്യപ്പന്റെ കൈക്ക് പരിക്കേറ്റു പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടല്ല. പോലീസിനെ അക്രമിച്ചതിന് അയ്യപ്പനെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തു. കയ്യേറ്റത്തിനിരയായ പോലീസ് ജീപ്പ് ഡ്രൈവർ ജയേഷിനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.