ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിനും സ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായ അക്രമം നടക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നുവെന്നും വിദ്വേഷ പ്രസംഗങ്ങൾ നടക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 505 അക്രമസംഭവങ്ങൾ നടന്നതായി ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

അക്രമം ഉണ്ടായാൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

K editor

Read Previous

‘ഇതും കടന്നുപോകും’; വിരാട് കോഹ്ലിയെ പിന്തുണച്ച് ബാബര്‍ അസം

Read Next

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഡോളറിനെതിരെ 79.99ൽ രൂപ