കോടതി മാറ്റം സംബന്ധിച്ച അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും.

കേസിന്‍റെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ് പരിഗണിക്കാൻ എറണാകുളം സിബിഐ പ്രത്യേക കോടതി തീരുമാനിച്ചത്.

എന്നാൽ ഇതിന് വിപരീതമായി ഹൈക്കോടതി രജിസ്‌ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. ഹൈക്കോടതി അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ ഉത്തരവിനെ തുടർന്ന് കേസ് ഇപ്പോൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത് നിയമപരമല്ലെന്നാണ് നടിയുടെ പരാതി.

Read Previous

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്

Read Next

വൈ.എസ് ജഗൻമോഹൻ റെഡ്ഡി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും