കഞ്ചാവ് സംഘത്തെ ഒറ്റിയതായി ആരോപണം; അതിഞ്ഞാലിൽ വീടിന് നേരെ ആക്രമം

മാതാവും മകനും ആശുപത്രിയിൽ

കാഞ്ഞങ്ങാട് :  കഞ്ചാവിനെ കുറിച്ച്  പോലീസിന് ഒറ്റിക്കൊടുത്തതായി  ആരോപിച്ച്  അതിഞ്ഞാലിൽ  വീടിന്  നേരെ ആക്രമം പരിേക്കറ്റ് മാതാവും മകനും സ്വകാര്യാശുപത്രിയിൽ  ചികിൽസയിലാണ്

അതിഞ്ഞാൽ  ബസ്സ്സ്റ്റാന്റിന്  പിറകുവശത്തായി  താമസിക്കുന്ന  അബ്ദുൾ റഹ്മാന്റെ  ഭാര്യ ജമീല 60, മകൻ  പ്രവാസിയായ റാഷിദ് 36, എന്നിവരാണ് സ്വകാര്യശുപത്രിയിൽ   ചികിൽസയിലുളളത്.

രാത്രി 10-–30 മണിയോടെയാണ്  സംഭവം കാറിലെത്തിയ  തെക്കെപ്പുറത്തെ ഖമറൂദ്ദി അതിഞ്ഞാലിലെ ജാസറുമാണ് അക്രമത്തിന്  പിന്നലെന്ന്  പരിക്കേറ്റവർ  പറഞ്ഞു  ഇരുവരുടെയും  ഇടത്  കൈകൾക്കാണ് അടിയേറ്റ്  പരിക്കുളളത്. വീടിന് മുൻവശത്തെ  മൂന്ന് ജനാല ചില്ലുകൾ  അടിച്ചു  തകർത്ത ശേഷം  ഭീഷണി തുടർന്നാണ്  സംഘം മടങ്ങിയത്.

അതിഞ്ഞാലിലെയും  പുതിയ കോട്ടയിലെയും കഞ്ചാവ് കച്ചവടത്തെ കുറിച്ച്  പോലീസിന്  വിവരം നൽകിയത്  ജമിലയുടെ മറ്റൊരു മകനായ റമീസാണെനാരോപിച്ചായിരുന്നു ആക്രമെന്ന്  പറയുന്നു.

റമീസിനെ  അന്വേഷിച്ചായിരുന്നു  സംഘം വീട്ടിലെത്തിയത് ജലീലയെയും റാഷിദിനെയും ആക്രമികുച്ചത്. കോളിംഗ് ബെല്ലടിച്ച് വാതിൽ തുറപ്പിച്ച ശേഷമായിരുന്നു.

Read Previous

സർക്കാർ ആയുർവേദ ആശുപത്രിയിൽ തെറാപ്പിപ്സ്റ്റിന് കോവിഡ്; രോഗികൾ ഭീതിയിൽ

Read Next

ബാങ്ക് ഡയറക്ടറുടെ മരണം ഹൃദയസ്തംഭനം മൂലം