നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബസ് നർമദ നദിയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. ബസിൽ 60 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി കാൽഘട്ട് പാലത്തിന്‍റെ കൈവരി തകർത്ത് നദിയിലേക്ക് മറിയുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. നദി കവിഞ്ഞ് ഒഴുകുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ബസ് പൂർണമായും പുഴയിൽ മുങ്ങി. ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നദിയിൽ നിന്ന് പുറത്തെടുത്തു. നാട്ടുകാരുടെ സഹകരണത്തോടെ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Read Previous

കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ റീ പോസ്റ്റ്‌മോർട്ടം നടത്തും

Read Next

‘തീവ്രഹിന്ദുത്വം കേരളത്തില്‍ ഗുണം ചെയ്യില്ല’; ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ ബിജെപി