ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുപ്പതി: തിരുപ്പതി ക്ഷേത്രട്രസ്റ്റ് ക്ഷേത്രത്തിൻ്റെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടു. ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെയും സ്വർണ്ണ നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ ആണ് പുറത്തുവിട്ടത്.
വിവിധ ദേശസാൽകൃത ബാങ്കുകളിൽ 5,300 കോടി രൂപയുടെ 10 ടണ്ണിലധികം സ്വർണ്ണ നിക്ഷേപവും 15,938 കോടി രൂപയുടെ സാമ്പത്തിക നിക്ഷേപവുമുണ്ട്. ട്രസ്റ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ക്ഷേത്രത്തിന് 2.26 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. ബാങ്ക് നിക്ഷേപം 2019ലെ 13,025 കോടി രൂപയിൽ നിന്ന് 15,938 കോടി രൂപയായി ഉയർന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലുടനീളം 960 സ്ഥലങ്ങളിലായി 7,123 ഏക്കർ ഭൂമി ക്ഷേത്രത്തിന് സ്വന്തമായുണ്ട്. ക്ഷേത്രത്തോടൊപ്പമുള്ള അധിക ഫണ്ട് ആന്ധ്രാപ്രദേശ് സർക്കാരിന് നൽകുമെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. അത് ട്രസ്റ്റ് നിഷേധിച്ചു. അധിക ഫണ്ട് ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതായി ട്രസ്റ്റ് അറിയിച്ചു.