നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടത്തും; പ്രത്യേക സഭാ സമ്മേളനം ചേരും

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നാളെ രാവിലെ 10 മണിക്ക് നടക്കും. എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ച് മന്ത്രിപദത്തിലേക്കെത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള സഭാ സമ്മേളനം. സഭാംഗങ്ങളായ എ.എന്‍. ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ സി പി എം സംസ്ഥാന സെക്രട്ടറിയായ ശേഷം രാജിവച്ചതിനെ തുടർന്നാണ് എം ബി രാജേഷ് മന്ത്രിയായത്. തൃത്താല നിയോജക മണ്ഡലത്തിൽ നിന്നാണ് എം ബി രാജേഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Read Previous

കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

Read Next

രാജസ്ഥാനെ ‘കർത്തവ്യസ്ഥാൻ’ എന്നാക്കിക്കൂടെ? തരൂരിന്റെ ട്വീറ്റ് ചർച്ചയാവുന്നു