നിയമസഭ ഉപതെരഞ്ഞെടുപ്പ്; താക്കറെ വിഭാഗത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്

മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാർത്ഥിക്ക് പിന്തുണയുമായി മഹാരാഷ്ട്ര കോൺഗ്രസ്. നവംബർ മൂന്നിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി പിളർപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

അന്ധേരിയിൽ നിന്നുള്ള എംഎൽഎയായിരുന്ന രമേഷ് ലട്കെയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മരിച്ച എംഎൽഎയുടെ ഭാര്യ റുതുജ ലട്‌കെയെ ശിവസേന മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Read Previous

കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയി; 12 കാരന്റെ കഥയിൽ വട്ടംകറങ്ങി വീട്ടുകാരും പോലീസും 

Read Next

കെവിന്‍ വധക്കേസിലെ പ്രതി അതിസുരക്ഷാ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു