ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: നിയമന ശുപാർശ കത്തിനെച്ചൊല്ലി വിവാദത്തിലായ തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും പരാതിയുമായി യുഡിഎഫ്. യുഡിഎഫിന്റെ വനിതാ കൗൺസിലർമാരാണ് ഡെപ്യൂട്ടി മേയർ പി.കെ രാജുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ വനിതാ കൗൺസിലർമാർക്കെതിരെ ഉടുമുണ്ട് ഉയർത്തിക്കാണിച്ചുവെന്നാണ് ആരോപണം.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് യു.ഡി.എഫ് പരാതി നൽകിയിരിക്കുന്നത്. ഡെപ്യൂട്ടി മേയർ തങ്ങളെ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. രാവിലെ 10.45 ഓടെ സമരം നടക്കുമ്പോൾ ഡെപ്യൂട്ടി മേയർ ഈ നിലയിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതിയിൽ പറയുന്നു.