ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: മദ്യലഹരിയിൽ ഭാര്യയെ തലയ്ക്കടിച്ചുവെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ബാന്ദ്രയിലെ ഫ്ലാറ്റിൽ വച്ച് വിനോദ് തന്നെ ആക്രമിച്ചതായി ഭാര്യ ആൻഡ്രിയ ഹെവിറ്റ് നൽകിയ പരാതിയിൽ പറയുന്നു. ഐപിസി 324, 504 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആൻഡ്രിയക്ക് നേരെ പാചകത്തിനു ഉപയോഗിക്കുന്ന പാനിൻ്റെ ഹാൻഡിൽ വിനോദ് വലിച്ചെറിഞ്ഞതായും അതുമൂലമാണ് തലയ്ക്ക് പരിക്കേറ്റതെന്നും പരാതിയിൽ പറയുന്നു. ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിനോദിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മദ്യപിച്ചെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയും ചെയ്തു.
12 വയസുള്ള മകൻ കാംബ്ലിയെ തടയാൻ ശ്രമിച്ചെങ്കിലും താരം ഭാര്യയെ ആക്രമിക്കുകയായിരുന്നു. ആൻഡ്രിയ, ബാബ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഒരു കാരണവുമില്ലാതെ വിനോദ് കാംബ്ലി തന്നെയും മകനെയും അപമാനിച്ചുവെന്നും ആൻഡ്രിയ പരാതിയിൽ പറയുന്നു. താമസിക്കുന്ന പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ ഗേറ്റ് തകർത്തതിന് കാംബ്ലിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.