അസാം ഇരുപതുകാരൻ തൂങ്ങി മരിച്ചു

പടന്നക്കാട്: നിർമ്മാണത്തൊഴിലാളിയായ ആസാം സ്വദേശി ചരംജിത് റായ് 20, കൃഷ്ണപിള്ള നഗറിൽ മരക്കൊമ്പിൽ കെട്ടിത്തൂങ്ങി മരിച്ചു.

ഞായറഴ്ച്ചയാണ് മൃതദേഹം കണ്ടത്. കോൺട്രാക്ടർ ജോയിയുടെ എസ് ഇ ഡി സി കമ്പനിയിലെ നിർമ്മാണത്തൊഴിലാളിയാണ്.

കണ്ണൂരിലായിരുന്ന യുവാവ് 2 മാസം മുമ്പാണ് പടന്നക്കാട്ടെത്തിയത്.

പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റു വാങ്ങിയ മൃതദേഹം ആസാമിലെ  ചിരാഗ് ജില്ലയിലേക്ക് കൊണ്ടു പോയി. ഇരുപതുകാരന്റെ മരണത്തിൽ ദുരൂഹതകളുണ്ട്.

LatestDaily

Read Previous

നിറം കെട്ട നക്ഷത്രങ്ങൾ

Read Next

ഗൃഹനാഥന്റെ ആത്മഹത്യ ഉദരരോഗം മൂലം