ഗണിതവും ശാസ്ത്രവും ഇംഗ്ലീഷില്‍ പഠിപ്പിക്കാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം

ദിസ്പൂര്‍: ഗണിതശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഇംഗ്ലീഷിൽ പഠിപ്പിക്കാനുള്ള അസം സർക്കാരിന്റെ പദ്ധതി വിമർശനങ്ങൾക്ക് ഇടയാക്കി. ഗണിതശാസ്ത്രവും ശാസ്ത്രവും പഠിപ്പിക്കാൻ അസമീസ് ഭാഷകളും മറ്റ് പ്രാദേശിക ഭാഷകളും നിലവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ഇംഗ്ലീഷിലേക്ക് മാറ്റാനാണ് അസം സർക്കാരിന്റെ തീരുമാനം.

ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സാഹിത്യ സംഘടനകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

നിലവിൽ അസമീസ്, ബോഡോ, ബംഗാളി ഭാഷകളിൽ ഗണിതശാസ്ത്രവും ശാസ്ത്രവും സ്കൂളുകളിൽ പഠിപ്പിക്കുന്നു. ഇത് ഇംഗ്ലീഷിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് വ്യാഴാഴ്ചയാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇത് ബാധകമായിരിക്കും.

K editor

Read Previous

കോമണ്‍വെല്‍ത്ത് ഗെയിംസ്: നീന്തലില്‍ സാജന്‍ പ്രകാശിന് നിരാശ

Read Next

കടലിനടിയിൽ ‘പതാകയുയർത്തി’ കോസ്റ്റ് ഗാർഡ്