മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാല് കഴുകി തുടച്ച് അസം മുഖ്യമന്ത്രി

ദിസ്പൂർ: മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാൽ കഴുകി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. ഗുവാഹത്തിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയും പങ്കെടുത്ത പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

ഇന്ത്യൻ സംസ്കാരത്തിന്‍റെ ധാർമ്മികതയാണ് മുതിർന്നവരോടുള്ള ബഹുമാനം കാണിക്കുന്നത്.  ഇത് ഞങ്ങളുടെ പാർട്ടിയുടെ പാരമ്പര്യത്തിന്‍റെ അടിസ്ഥാനശിലയാണ്. ആദ്യ ഘട്ടത്തിൽ അസമിൽ ഞങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിച്ച ബഹുമാന്യരായ മുതിർന്ന ബിജെപി പ്രവർത്തകരുടെ കാൽ കഴുകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മുഖ്യമന്ത്രി നിലത്തിരുന്ന് പ്രവർത്തകരുടെ കാൽ കഴുകുന്നതും ശേഷം തുണികൊണ്ട് കാലുകൾ തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും ചേര്‍ന്ന് ശനിയാഴ്ച ഗുവഹാട്ടിയിലെ ബസിസ്തായില്‍ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങില്‍ നിരവധി പ്രമുഖ നേതാക്കള്‍ സന്നിഹിതരായിരുന്നു. 

Read Previous

ശശി തരൂരിന് പരസ്യ പിന്തുണ അറിയിച്ച് കാര്‍ത്തി ചിദംബരം

Read Next

വയലാർ പുരസ്കാരം എസ് ഹരീഷിന് നൽകിയതിനെ വിമർശിച്ച് കെ സുരേന്ദ്രൻ