ആസിഫലി സീരിയലിൽ എത്തുന്നു; ഗസ്റ്റ് റോളെന്ന് സൂചന

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും താരം പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. എന്നും ആരാധകരെ ആകർഷിക്കുന്ന ആസിഫ് അലി സീരിയലിൽ ഒരു വേഷം ചെയ്യുകയാണ്. ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പരയായ ഗീത ഗോവിന്ദത്തിലാണ് ആസിഫ് അലി ഗസ്റ്റ് ആയി എത്തുന്നത്. 

സീരീയലിലെ നായകന്റെ അനുജത്തിയുടെ ജന്മദിനത്തിലാണ് ആസിഫ് അലി എത്തുന്നത്. അതിഥി വേഷമായിരിക്കും ഇതെന്നാണ് സൂചന. ഇതിന്‍റെ പ്രമോ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. ബിഗ് സ്ക്രീൻ താരത്തെ സീരിയലിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഈ പരമ്പരയിൽ സന്തോഷ് കീഴാറ്റൂരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബിസിനസുകാരനായ ഗോവിന്ദ് മാധവിന്‍റെയും ഗീതാഞ്ജലിയുടെയും കഥ പറയുന്ന പരമ്പരയാണ് ഗീതാ ഗോവിന്ദം. ഫെബ്രുവരി 13 മുതൽ ആരംഭിച്ച സീരിയൽ തിങ്കൾ മുതൽ ശനി വരെ വൈകിട്ട് 7.30 നാണ് സംപ്രേഷണം ചെയ്യുന്നത്.

Read Previous

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി കമൽ ഹാസൻ പ്രചാരണത്തിനിറങ്ങും

Read Next

ഒരാള്‍ക്ക് ഒരു പദവി നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാർഥ്യമാക്കാനൊരുങ്ങി കോൺഗ്രസ്