വെടിവച്ച് എഎസ്‌ഐ; ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് ഗുരുതരാവസ്ഥയിൽ

ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് വെടിയേറ്റു. ത്സർസുഗുഡയിൽ ഒരു പൊതുപരിപാടിക്കിടെയാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ നബ കിഷോർ ഗുരുതരാവസ്ഥയിലാണ്.

വെടിയേറ്റ മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ഗോപാൽ ദാസ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. കാറിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ സമീപത്ത് നിന്നാണ് ഇയാൾ വെടിയുതിർത്തത്.

Read Previous

ജോഡോ യാത്രയ്ക്ക് സമാപനം; ശ്രീനഗറിൽ സമാപന സമ്മേളനം നാളെ

Read Next

അനുവാദമില്ലാതെ തന്റെ ചിത്രമോ ശബ്ദമോ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് രജനീകാന്ത്