അശ്വിത പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി

കാഞ്ഞങ്ങാട് : ബേക്കൽ കാട്രമൂലയിൽ സ്വന്തം വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച പതിനൊന്നുകാരി അശ്വിതയുടെ  മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധനാണ് പോസ്റ്റ് മോർട്ടത്തിന് നേതൃത്വം നൽകിയത്. കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം മുട്ടിയാണ് അശ്വിത മരണപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

പെൺകുട്ടി ജീവിതം അവസാനിപ്പിക്കനിടയാക്കിയ സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിക്കുള്ള കേൾവി ക്കുറവ്, അശ്വിതയുടെ ആത്മഹത്യയ്ക്ക് പ്രേരണയുണ്ടായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

പഠനത്തിനായി കുട്ടി ഉപയോഗിച്ചിരുന്ന െസൽഫോൺ പരിശോധിച്ച പോലീസിന് മരണ കാരണത്തിനിടയാക്കുന്ന സൂചനകളൊന്നും ലഭിച്ചില്ല. സെൽഫോൺ

കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ സൈബർ സെല്ലിന് കൈമാറും.

Read Previous

കാറിൽ നടത്തിയ കഞ്ചാവ് ശേഖരവുമായി കാഞ്ഞങ്ങാട് സ്വദേശികൾ കണ്ണൂരിൽ പിടിയിൽ

Read Next

ഭാര്യ വീണ്ടും പിണങ്ങിപ്പോയി, ഭർത്താവ് ജീവനൊടുക്കി