ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയോടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ഗെഹ്ലോട്ട് മത്സരിക്കും.
ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിച്ചില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ തരൂർ- ഗെഹ്ലോട്ട് മത്സരത്തിന് വഴിയൊരുങ്ങുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്താൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പിന്തുണയ്ക്കാനാണ് സാധ്യത.
ഒരേസമയം രാജസ്ഥാൻ മുഖ്യമന്ത്രി, കോൺഗ്രസ് അധ്യക്ഷൻ എന്നീ പദവികൾ വഹിക്കണമെന്ന ഗെഹ്ലോട്ടിന്‍റെ ആവശ്യം ഹൈക്കമാൻഡ് തള്ളിയിരുന്നു. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതിൽ ഗെഹ്ലോട്ടിന് താൽപ്പര്യമില്ല. മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യണമെന്ന ഗെഹ്ലോട്ടിന്‍റെ ആവശ്യവും ഹൈക്കമാൻഡ് പരിഗണിച്ചേക്കില്ല. ഗെഹ്ലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ അവഗണിച്ചാൽ സംസ്ഥാനത്ത് പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഹൈക്കമാൻഡിന്‍റെ കണക്കുകൂട്ടൽ.
ഗെഹ്ലോട്ടും സച്ചിൻ പൈലറ്റുമാണ് രാജസ്ഥാൻ കോൺഗ്രസിലെ പ്രബലരായ രണ്ട് വിഭാഗങ്ങൾ. മുഖ്യമന്ത്രി സ്ഥാനമുന്നയിച്ച് സച്ചിന്‍ പൈലറ്റ് നേരത്തെ വിമത നീക്കം നടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയാണ് ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിച്ചത്.