പതിനൊന്നുകാരി തൂങ്ങി മരിച്ച നിലയിൽ

ബേക്കൽ: പതിനൊന്നുവയസ്സുള്ള   സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.  സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു.

മാവുങ്കാൽ ആനന്ദാശ്രമത്തെ പ്രവാസി പവിത്രന്റെയും, ബേക്കൽ ഹദ്ദാദ് കാട്രമൂലയിലെ  ആശയുടെയും മകൾ അഷിതയെയാണ് 11, ഇന്നലെ സന്ധ്യയ്ക്ക് ബേക്കൽ കാട്രമൂലയിലുള്ള വീട്ടുമുറിയിൽ   തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തിയത്.  വീട്ടുകാർ ഉടൻ  കുരുക്കഴിച്ച് അഷിതയെ  കാഞ്ഞങ്ങാട്ടെ സ്വകാര്യശുപത്രിയിലെത്തിച്ചെങ്കിലും, അപ്പോഴേക്കും അഷിത ലോകത്തോട് വിട പറഞ്ഞിരുന്നു.

പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അഞ്ചാംതരം വിദ്യാർത്ഥിനിയാണ്. അഷിത ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ദുരൂഹമാണ്.  ആത്മഹത്യാ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ബേക്കൽ എസ്.ഐ, പി. അജിത്കുമാർ പറഞ്ഞു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിക്കും.

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

അഷിതയുടെ മരണ വിവരമറിഞ്ഞ് ഗൾഫിലുള്ള പിതാവ് പവിത്രൻ  നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പുകളൊന്നും   കണ്ടുകിട്ടിയിട്ടില്ല.

അഷിതയുടെ മൃതദേഹം കണ്ടെത്തിയ  മുറി പോലീസ് പൂട്ടി സീൽ പതിച്ചു.  ഈ മുറി പിന്നീട് തുറക്കും. അഷിതയ്ക്ക് നേരിയ കേൾവിക്കുറവുണ്ടെന്ന പറയുന്നു.  രക്ഷിതാക്കളുടെ മൊഴിയും ശേഖരിക്കും.

Read Previous

ഖത്തർ കോവിഡ് മുക്തമാകുന്നു ജനജീവിതം സാധാരണ നിലയിലേക്ക്

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ പ്രതിഷേധം കടുത്തു