രാജ്യത്തെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയൽ

ന്യൂഡല്‍ഹി: റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഇതിന് അനുമതി നൽകി.

നവംബർ 19ന് വൈകിട്ട് 7 മണിയോടെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഡിസംബറിൽ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുൺ ഗോയലിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുള്ള പ്രഖ്യാപനം. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുൺ ഗോയൽ.

Read Previous

തരൂരിന് വിലക്ക്? തരൂർ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് പിന്മാറി യൂത്ത് കോൺഗ്രസ്

Read Next

വാരാണസിയിലെ കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി