പെൺകുട്ടിയുടെ പ്രായം നോക്കിയില്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ

കാഞ്ഞങ്ങാട്: ഗർഭഛിദ്രത്തിന് വിധേയയായ സീറോഡ് പെൺകുട്ടിയുടെ പ്രായം താൻ അറിഞ്ഞിരുന്നില്ലെന്ന് പതിനാറുകാരിയെ ഗർഭഛിദ്രം നടത്തിയ വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ.

ഇതിനകം പ്രമാദമായ ഈ ബലാത്സംഗ-ഗർഭഛിദ്രക്കേസിൽ പ്രതിചേർക്കുന്നതിന് മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെ ഗർഭാശയരോഗ വിദഗ്ദയെ കേസ്സന്വേഷണ സംഘം ഇന്നലെ ചോദ്യം  ചെയ്ത മൊഴിയിലാണ് ഡോക്ടറുടെ ഈ വെളിപ്പെടുത്തൽ.

ഗർഭഛിദ്രം നടത്തുന്നതിന് മുമ്പ് ഈ ആശുപത്രിയിൽ  പെൺകുട്ടിയുടെ ഗർഭസ്ഥ ശിശുവിന്റെ കിടപ്പും മറ്റും തിരിച്ചറിയാൻ പെൺകുട്ടിയെ ആൾട്രാ സൗണ്ട് സ്കാനിംഗിന് വിധേയയാക്കിയിരുന്നു. സ്കാനിംഗ് നടത്തുന്നതിന് മുമ്പ് ഗർഭഛിദ്രത്തിന് വിധേയയാകുന്ന സ്ത്രീകളുടെ മുഴുവൻ വിവരങ്ങളും ആധാർ കാർഡടക്കം ഡോക്ടർ ശേഖരിക്കേണ്ടത് സർക്കാർ നിർദ്ദേശിച്ച ഗർഭഛിദ്ര നിയമമാണ്.

ആധാർകാർഡ് പരിശോധിച്ചാൽ മാത്രം പെൺകുട്ടിയുടെ പ്രായം ഉറപ്പാക്കാൻ കഴിയുമെന്നിരിക്കെ, പെൺകുട്ടിയുടെ പ്രായം താൻ അന്വേഷിച്ചിട്ടില്ലെന്ന ഡോക്ടറുടെ മൊഴി തീർത്തും കളവാണ്.

സ്വകാര്യാശുപത്രികളിൽ അല്ലെങ്കിൽ, സ്കാനിംഗ് സെന്ററുകളിൽ ആൾട്രാ സൗണ്ട് സ്കാനിംഗിന് വിധേയരാകുന്ന ഗർഭിണികളുടെ വിവരങ്ങൾ ഫോറം എഫിൽ പൂരിപ്പിച്ച് എല്ലാ മാസവും  കൃത്യമായി ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നത് കർശന നിർദ്ദേശമാണ്.

ഫോറം എഫിൽ സ്കാനിംഗിന് വിധേയരായ ഗർഭിണികളുടെ പേര് , ഭർത്താവ്, പിതാവ്, വയസ്സ് തെളിയിക്കുന്നതിന് ആധാർ കാർഡിന്റെ പകർപ്പ് എന്നിവയും സ്കാൻ ചെയ്ത ഡോക്ടറുടെ കൈയ്യൊപ്പോടു കൂടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകണമെന്നത് സർക്കാർ നിർദ്ദേശിച്ച സ്കാനിംഗിന്റെ കർശന നിയമം തന്നെയാണ്.

സ്കാനിംഗ് വ്യവസ്ഥകൾ  ഇത്രയേറെ കർശ്ശനമായി സർക്കാർ നിർദ്ദേശിക്കുമ്പോഴാണ്  ഗർഭഛിദ്രത്തിന് വിധേയയായ സീറോഡ് പെൺകുട്ടിയുടെ  പ്രായം  താൻ അന്വേഷിച്ചില്ലെന്ന് പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ ഡോക്ടറുടെ അൽഭുതപ്പെടുത്തുന്നമൊഴി.

LatestDaily

Read Previous

കമാൽ ഷാനിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ

Read Next

പാമ്പുകടിയേറ്റ അർച്ചന മരിച്ചത് ചികിത്സാ അനാസ്ഥമൂലം