ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: പയ്യന്നൂർ നഗരത്തിലും തൃക്കരിപ്പൂരിലും ശാഖകളുള്ള അറേബ്യൻ ജ്വല്ലറിയും കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി. തൃക്കരിപ്പൂർ ടൗണിലുള്ള അറേബ്യൻ ജ്വല്ലറി ഇടപാടുകാരിൽ നിന്ന് ചുരുങ്ങിയത് 20 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. പയ്യന്നൂർ ടൗണിൽ മൂന്ന് നില വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അറേബ്യൻ ജ്വല്ലറി 25 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.
അറേബ്യൻ ജ്വല്ലറിയുടെ ആസ്ഥാനം തൃക്കരിപ്പൂരിലുള്ള ജ്വല്ലറിയാണ്. വെള്ളാപ്പിൽ താമസിക്കുന്ന പ്രവാസി ഷാഹുൽഹമീദാണ് അറേബ്യൻ ജ്വല്ലറിയുടമ. ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ മുസ്്ലീം ലീഗിലെ ഏ.ജി.സി ബഷീറിന്റെ സഹോദരീ ഭർത്താവാണ് ഷാഹുൽ ഹമീദ് . 20 വർഷമായി അറേബ്യൻ ജ്വല്ലറി തൃക്കരിപ്പൂർ പ്രവർത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 3 വർഷമായി ഈ ജ്വല്ലറിയിൽ ഒരു ഗ്രാം സ്വർണ്ണം പോലുമില്ല.
സ്വർണ്ണവും പണവുമായി 25 കോടിയോളം രൂപ ഷാഹുൽഹമീദ് ഇടപാടുകാരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. ജ്വല്ലറി നിത്യവും തുറന്നു വെക്കുന്നത് നിക്ഷേപകരുടെ കണ്ണിൽ പ്പൊടിയിടാനാണ്. പയ്യന്നൂരിലുള്ള അറേബ്യൻ ജ്വല്ലറിയും നിത്യവും തുറന്നു വെക്കുന്നുണ്ട്. ഏ.ജി.സി. ബഷീറിന്റെ മരുമകൻ ഷാഹിദാണ് തൃക്കരിപ്പൂർ ജ്വല്ലറി 6 വർഷം നടത്തിയത്.
ഇപ്പോൾ ഒരു മാനേജർ മാത്രമാണ് ജ്വല്ലറിക്ക് കാവൽ. ഒന്നരകിലോ സ്വർണ്ണം വരെ പ്രതിദിനം വ്യാപാരം നടന്നിരുന്ന ജ്വല്ലറിയാണ് 3 വർഷമായി ഒരു ഗ്രാം സ്വർണ്ണം പോലുമില്ലാതെ തുറന്നു വെക്കുന്നത്. ഉടമ ഷാഹുൽ ഹമീദ് ജ്വല്ലറിയിൽ വരാറില്ല. ജ്വല്ലറി നടത്തിയിരുന്ന ആശ്വാസ് പദ്ധതിയിലുള്ള പണം മുഴുവൻ മുടക്കിയവരും ലാഭ വിഹിതം മോഹിച്ച് ലക്ഷങ്ങൾ റൊക്കം നിക്ഷേപിച്ചവരും നിത്യവും ജ്വല്ലറിയിലെത്തുന്നുണ്ട്. അറേബ്യൻ
ജ്വല്ലറിയുടെ പയ്യന്നൂർ ശാഖയിൽ മാത്രം 25 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഒരു കോടി നിക്ഷേപിച്ചവർക്ക് മുമ്പ് പ്രതിമാസം അര ലക്ഷം രൂപ പലിശ നൽകിയിരുന്നുവെങ്കിലും പിന്നീട് പലിശയും മുടങ്ങി. തൃക്കരിപ്പൂർ അറേബ്യൻ ജ്വല്ലറിക്കെട്ടിടം ഏ.ജി.സി. ബഷീറിന്റെ ഭാര്യ പിതാവിന്റേതാണ്.