മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം; പരിധി വേണമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫുകളുടെ നിയമനത്തിനും ഇത് ബാധകമാണ്. കണക്കില്ലാത്ത ആളുകളെ സ്റ്റാഫിൽ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്ന സ്പെഷ്യൽ റൂൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. പേഴ്സണൽ സ്റ്റാഫ് നിയമനം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോടതി പറഞ്ഞു.

K editor

Read Previous

എഞ്ചിനീയറിംഗ് പഠനം മലയാളത്തിലും; പ്രാദേശികഭാഷകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

Read Next

വിഴിഞ്ഞം ഹിന്ദു ഐക്യവേദി മാര്‍ച്ച്; കെ പി ശശികല ഉൾപ്പടെയുള്ളവർക്കെതിരെ കേസ്