പത്തനംതിട്ടയിലെ എൽഡി ക്ലാർക് നിയമനം; 23 നിയമന ഉത്തരവ് നൽകാൻ വൈകി

പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലാർക്ക് നിയമനം വിവാദമാകുന്നു. നിയമനം ലഭിച്ച 25 പേരിൽ രണ്ടുപേർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. ബാക്കി 23 പേർക്കും നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല.

ഈ മാസം 18നാണ് 25 പേർക്കും ജില്ലാ കളക്ടർ നിയമന ഉത്തരവ് നൽകിയത്. ഇതേതുടർന്ന് ഈ മാസം 21ന് രണ്ട് പേർ അടൂർ താലൂക്ക് ഓഫീസിൽ ജോലിക്ക് കയറി. എന്നാൽ, ബാക്കിയുള്ള 23 പേർക്ക് ഉത്തരവ് അയച്ചില്ല.

ഈ 23 പേർക്ക് ഇന്നലെയാണ് നിയമന ഉത്തരവ് നൽകിയത്. ഉത്തരവ് 25 പേർക്കും ഒരുപോലെ തപാൽ വഴി അയയ്ക്കണമെന്നാണ് ചട്ടം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

Read Previous

ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു

Read Next

2019ൽ രാജ്യത്തെ 6.8 ലക്ഷം ജീവനെടുത്തത് അഞ്ച് ഇനം ബാക്ടീരിയകൾ