കേരള വി.സി നിയമനം; ഗവർണറോട് ഏറ്റുമുട്ടാൻ സർക്കാർ

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ രണ്ട് പ്രതിനിധികളെ തീരുമാനിച്ചെങ്കിലും സർക്കാർ ഏറ്റുമുട്ടലിനുതന്നെ. ഔപചാരിക കൂടിയാലോചനകളൊന്നും നടത്താതെയുള്ള ഗവർണറുടെ തീരുമാനം ചാൻസലർ പദവിയുടെ ദുരുപയോഗമായാണ് വിലയിരുത്തുന്നതെന്നും സർക്കാർ പറഞ്ഞു.

സർവകലാശാലാ നിയമപരിഷ്കരണങ്ങൾക്കായി എൻ.കെ. ജയകുമാർ കമ്മിഷന്‍റെ ശുപാർശകൾക്കനുസൃതമായി ഓർഡിനൻസുമായി സർക്കാർ മുന്നോട്ടുപോകും എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ നടപടിയില്‍ നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍.

വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ സർവകലാശാല, യു.ജി.സി ചാന്‍സലര്‍ എന്നിവരുടെ ഓരോ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ്. ഇവരുമായി കൂടിയാലോചിക്കാതെയാണ് രണ്ടുപേരുകൾ ചാന്‍സലറെന്ന അധികാരത്തില്‍ ഗവര്‍ണര്‍ നിശ്ചയിച്ചത് എന്ന് സർക്കാർ പറഞ്ഞു. എന്നാൽ ഗവർണർക്കു വിവേചനാധികാരമില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു .

K editor

Read Previous

ഫിലിപ്പിനോ ബാലന്‍റെ പാട്ട് പങ്കുവെച്ച്​ ദുബായ് കിരീടാവകാശി

Read Next

പെഗാസസ്: ഫോണ്‍ ചോര്‍ത്തിയതിന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതി