കണ്ണൂർ വിസി നിയമനം; ചാമക്കാല സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സർക്കാരിന്റെ വാദം സെപ്റ്റംബർ 29ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വൈസ് ചാൻസലറായി നിയമിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തതാണെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആണ് ജ്യോതി കുമാർ ചാമക്കാലയുടെ വാദം.

K editor

Read Previous

വിദ്യാര്‍ത്ഥി തെറിച്ച് വീണിട്ടും ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി ഡ്രൈവർ

Read Next

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തെത്തി