ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: എയര്‍പോഡുകളുടേയും ബീറ്റ്‌സ് ഹെഡ്ഫോണുകളുടെയും നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിൽ നിന്നുള്ള പുതിയ ഐഫോൺ മോഡലുകളുടെ ഉൽപാദനം വർദ്ധിപ്പിക്കാനും ആപ്പിൾ ശ്രമിക്കുന്നുണ്ട്.
എയർപോഡുകളുടെയും ബീറ്റ്സ് ഹെഡ്ഫോണുകളുടെയും നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ വിതരണക്കാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. ഫോക്‌സ്‌കോണ്‍ അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ചൈനയിൽ നിന്ന് പതുക്കെ പിന്‍വാങ്ങാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. യുഎസുമായുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ ചൈനയിലെ ഉൽപാദനത്തിന്‍റെ പേരിലുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും ഈ നീക്കത്തിലൂടെ കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.