ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: സിനിമയിൽ ഒരേ ജോലി ചെയ്യുന്നവർക്ക് ലിംഗഭേദമെന്യേ തുല്യവേതനത്തിന് അർഹതയുണ്ടെന്ന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ അപർണ ബാലമുരളി പറഞ്ഞു. എല്ലാവരും ഒരേ ജോലിയാണ് ചെയ്യുന്നത്. വിവേചനം കാണിക്കേണ്ട ആവശ്യമില്ല. വലിയ ശമ്പളം വാങ്ങാറില്ല എന്നതുകൊണ്ട് അത് കുറയ്ക്കേണ്ട കാര്യമില്ലെന്നും അപർണ പറഞ്ഞു. ദേശീയ
അവാർഡ് പ്രഖ്യാപനത്തിണ് ശേഷം അപർണ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലായിരുന്നു.
സമൂഹപ്രസക്തിയുള്ള സിനിമയാണെങ്കിൽ, പ്രതിഫലം കുറയ്ക്കാൻ തയ്യാറാണ്. സിനിമകളിലും നായകനും നായികയും ഒരുപോലെ പ്രാധാന്യമുള്ളവരായിരിക്കണം. ലിംഗസമത്വം പോലുള്ള ലക്ഷ്യങ്ങളിലെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, സ്ത്രീ കേന്ദ്രീകൃതമല്ലാത്ത സിനിമകളിലും സ്ത്രീകഥാപാത്രങ്ങൾ പ്രധാനമായിരിക്കണം. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളിൽ പ്രവർത്തിക്കാൻ ഇത്രയധികം ആളുകൾ എത്തുന്നു എന്നത് ആശ്വാസകരമാണ്. ഒരു സിനിമാ സംഘടനയിൽ ആദ്യമായി ഒരു സ്ത്രീ മേക്കപ്പ് ആർട്ടിസ്റ്റിന് അംഗത്വം നൽകിയത് വിപ്ലവകരമായ മാറ്റമാണെന്നും അപർണ കൂട്ടിച്ചേർത്തു.