ആന്‍റിജന്‍ പരിശോധന നെഗറ്റീവായാല്‍ ആശുപത്രി വിടാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാനദണ്ഡത്തിൽ വീണ്ടും മാറ്റം വരുത്തി ആരോഗ്യ വകുപ്പ്.

നേരത്തേ പി.സി.ആര്‍ ടെസ്റ്റ് നടത്തിയാണ്  രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.

എന്നാല്‍ ഇനിമുതല്‍ ആന്‍റിജന്‍ പരിശോധന നെഗറ്റീവായാല്‍ ആശുപത്രി വിടാമെന്നാണ് പുതിയ ഉത്തരവ്. ആന്‍റിജൻ ടെസ്റ്റ് നടത്തിയാൽ അരമണിക്കൂറിൽ തന്നെ ഫലമറിയാം.

രണ്ടാം തവണയാണ് ആരോഗ്യ വകുപ്പ് ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തുന്നത്. നേരത്തെ രണ്ട് പി.സി.ആര്‍ ടെസ്റ്റുകൾ നടത്തി നെഗറ്റീവാണെന്നുറപ്പിച്ച ശേഷമായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ അത് പിന്നീട് ഒറ്റത്തവണയാക്കി ചുരുക്കി.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന ഫലം ലഭ്യമാവാൻ കാലതാമസം നേരിടുന്നുവെന്ന്  ആക്ഷേപമുണ്ടായിരുന്നു,

മാത്രമല്ല അസുഖം ഭേദമായവരെ പെട്ടെന്ന് ഡിസ്ചാർജ് ചെയ്യുക എന്ന ഉദ്ദേശവും പുതിയ നിർദ്ദേശത്തിന് പിന്നിലുണ്ട്.

Read Previous

കോവിഡ് കാസര്‍കോട്ട് രണ്ടാം മരണം

Read Next

തൈക്കടപ്പുറം പീഡനം പെൺകുട്ടിയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി