ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോട്ടയം: സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരിൽ വൻ തുകയുടെ സമൻസുകൾ. സംസ്ഥാനത്തുടനീളം 250 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ വിശദീകരണമെങ്കിലും അതിൽ കൂടുതൽ കേസുകൾ ഉണ്ടെന്നാണ് സമരസമിതി അംഗങ്ങൾ പറയുന്നത്. ഇതുവരെ 150 പേർക്ക് സമൻസ് ലഭിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 10,000 രൂപ അടയ്ക്കാനാണ് കോട്ടയത്ത് സമരത്തിൽ പങ്കെടുത്ത സിബി കൊല്ലാടിന് നോട്ടീസ് ലഭിച്ചത്. കോട്ടയത്ത് തന്നെ പലർക്കും ഇതേ തുകയും 5000 രൂപയുമൊക്കെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
അങ്കമാലിയിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച അഞ്ചുപേർക്ക് 25,000 രൂപ കെട്ടിവച്ചാണ് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.