ദേശവിരുദ്ധ മുദ്രാവാക്യം; ആഗ്രയിൽ 3 പേർ അറസ്റ്റിൽ

ഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരംഗ യാത്രയ്ക്കിടെ ആഗ്രയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേർ അറസ്റ്റിൽ. ഗോകുൽ പുരയിലാണ് സംഭവം. ഓഗസ്റ്റ് 13ന് തിരംഗ യാത്രയ്ക്കിടെയാണ് മൂന്ന് യുവാക്കൾ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ പ്രകടനം നടത്തി. പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഗോകുൽപുര സ്വദേശികളായ ഫൈസാൻ, സദാബ്, മുഹജ്ജാം എന്നിവരാണ് അറസ്റ്റിലായത്. 19 നും 21 നും ഇടയിൽ പ്രായമുള്ളവരാണിവർ.

Read Previous

മിഷന്‍ ടു മേക്ക് ഇന്ത്യ നമ്പര്‍ വണ്‍; പുതിയ ‘മിഷന്‍’ ലോഞ്ച് ചെയ്ത് കെജ്‌രിവാള്‍

Read Next

ലോകകപ്പ്; അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി ഖത്തർ