ലൈംഗികാതിക്രമം നേരിട്ട നടിമാർക്ക് പിന്തുണയുമായി അൻസിബ

കോഴിക്കോട്ട് സിനിമാ പ്രമോഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഞെട്ടിക്കുന്നതാണ്. തിരക്കിനിടയിൽ
അതിക്രമം കാണിച്ച യുവാവിന്റെ മുഖത്ത് നടിമാരിൽ ഒരാൾ അടിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാണ്.

ലൈംഗികാതിക്രമം നേരിട്ട യുവനടിമാർക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി അൻസിബ ഹസൻ. നിശ്ശബ്ദരായി ഇരിക്കാതെ ശക്തിയോടെ പ്രതികരിച്ച ഇരുവരും എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്ന് അൻസിബ പറഞ്ഞു.

നിങ്ങൾ രണ്ടുപേരും ധൈര്യശാലികളാണ്, നിശ്ശബ്ദരല്ല. വളരെ വേഗത്തിൽ പ്രതികരിച്ചു, തീർച്ചയായും ഇത് എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ്. ശക്തരായ ഞങ്ങളുടെ പെൺകുട്ടികളോട് സ്നേഹവും കരുതലും മാത്രമെന്നും അൻസിബ പറഞ്ഞു. ടിനി ടോം, പ്രിയ വാര്യർ, അജു വർഗീസ്, ശീതൾ ശ്യാം തുടങ്ങി നിരവധി പേർ നടിമാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Read Previous

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ മാതാവ് വിടവാങ്ങി

Read Next

ഞായറാഴ്ച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നതിനെതിരെ സീറോ മലബര്‍ സഭ