ബീഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം; 3 മരണം, ഏഴു പേർ ആശുപത്രിയിൽ

പട്ന: മദ്യനിരോധനം നിലവിലുള്ള ബീഹാറിൽ വീണ്ടും വിഷ മദ്യദുരന്തം. സിവാൻ ജില്ലയിലെ ബല ഗ്രാമത്തിൽ വിഷ മദ്യം കഴിച്ച് 3 പേർ മരിച്ചു. 7 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷ മദ്യ വിൽപ്പന നടത്തിയ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ബിഹാറിലെ ചപ്ര ജില്ലയിലുണ്ടായ വിഷ മദ്യ ദുരന്തത്തിൽ 70 പേർ മരിച്ചിരുന്നു. ബീഹാറിൽ അടിക്കടി ഉണ്ടാകുന്ന വിഷ മദ്യ ദുരന്തങ്ങൾ മദ്യനിരോധന നയത്തിന്‍റെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മദ്യനിരോധന നയത്തിൽ മാറ്റം വരുത്തില്ലെന്നു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.

Read Previous

രണ്‍ബീറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ‘തു ജൂത്തി മേം മക്കര്‍’; ട്രെയിലര്‍ പുറത്ത്

Read Next

വനിതാ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു