അമര്‍നാഥില്‍ വീണ്ടും മേഘവിസ്ഫോടനം; 4000 തീർഥാടകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: തീർഥാടന കേന്ദ്രമായ അമർനാഥിന് സമീപം വീണ്ടും മേഘവിസ്ഫോടനം. ഇതേ തുടർന്ന് മിന്നല്‍ പ്രളയം ഉണ്ടായി. 4000 തീർഥാടകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തകരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

രണ്ടാഴ്ച മുമ്പ് ഇതേ പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തിൽ 15 പേർ മരിച്ചിരുന്നു. ഇന്നലെ മുതൽ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർത്ഥാടനം നിർത്തിവച്ചിരിക്കുകയാണ്.

K editor

Read Previous

വിമതരെ അനുനയിപ്പിക്കാന്‍ എംവിഎ സഖ്യം വിടാന്‍വരെ തയ്യാറായിരുന്നു: ഉദ്ധവ് താക്കറെ

Read Next

മധ്യപ്രദേശിൽ ക്ലാസില്‍ കുടചൂടി കുട്ടികള്‍; നിലത്തിരുന്ന് പഠനം