‘ആനി രാജയും രമയും കേരളത്തിന്റെ പെണ്‍പുലികള്‍’

കോഴിക്കോട്: വടകര എം.എൽ.എയും ആർ.എം.പി.ഐ നേതാവുമായ കെ.കെ രമയ്ക്കും സി.പി.ഐ നേതാവ് ആനി രാജയ്ക്കുമെതിരെ നടത്തിയ പരാമർശത്തിൽ സി.പി.ഐ(എം) നേതാവും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം മണിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി തന്‍റെ പ്രതിഷേധം അറിയിച്ചത്.

കെ കെ രമയെയും ആനി രാജയെയും ‘കേരളത്തിലെ പെൺ പുലികൾ ‘ എന്നാണ് രഞ്ജിനി വിശേഷിപ്പിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കുന്നത് തടയണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു. നിങ്ങളെ ഈ ലോകത്തേക്ക് കൊണ്ടുവന്നത് ഒരു സ്ത്രീയാണ് അതിനാൽ മറ്റൊരു സ്ത്രീയെ അപമാനിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.

‘റെസ്‌പെക്ട് വുമൺ’ എന്ന ഹാഷ് ടാഗോടെ ആനി രാജ, കെ.കെ.രമ, എം.എം.മണി എന്നിവരുടെ ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. കെ കെ രമയെ കഴിഞ്ഞ ദിവസം എം എം മാണി നിയമസഭയിൽ അപമാനിച്ചിരുന്നു.

Read Previous

സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡി.എം.കെ എം.പി

Read Next

‘അടി തിരിച്ചടി കൂട്ടയടി’ ; തരംഗമായി ടൊവിനോയുടെ ‘തല്ലുമാല’ ട്രെയിലര്‍