അഞ്ജന : ഗാർഗി മൗനത്തിൽ

കാഞ്ഞങ്ങാട് : ഗോവയിൽ മരണപ്പെട്ട അഞ്ജന  ഹരീഷിന്റേത് സ്ഥാപന വൽകൃത കൊലപാതകമാണെന്ന് ആരോപിച്ച്  ക്വീർ കമ്മൂണിറ്റിയിൽപ്പെട്ടവരടക്കം  ഫേസ്ബുക്ക് ക്യാമ്പയിനുമായി രംഗത്ത്. എഴുത്തുകാരികളായ കെ.ആർ.മീര, ജെ. ദേവിക, ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ്  ശ്യാം ശീതൾ എന്നിവരടങ്ങുന്ന ഒരു സംഘമാണ് ഫേസ് ബുക്ക് പ്രസ്താവനയ്ക്ക് അനുഭാവമർപ്പിച്ച് രംഗത്തുള്ളത്. എൽജി.ബി.ടി.ക്യൂ,   ഐ., ഏ പ്ലസ് എന്ന പേരിലറിയപ്പെടുന്ന ക്വീർ  കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന  സഹയാത്രിക എന്ന സംഘടനയിൽ  അംഗമായിരുന്ന അഞ്ജന  ഹരീഷ്  മനുഷ്യത്വ രഹിതമായ കൺവേർഷൻ തെറാപ്പിക്ക് വിധേയയായെന്ന്  ക്വീർ കമ്മ്യൂണിറ്റിയിലുൾപ്പെട്ടവർ  ആരോപിക്കുന്നു.

അഞ്ജനയുടെ അനുമതിയില്ലാതെയാണ്  ലഹരി മുക്ത ചികിത്സയ്ക്ക്  കൊണ്ടുപോയതെന്നാണ്  അഞ്ജനയുടെ  ലീഗൽ  കസ്റ്റോഡിയൻ കൂടിയായ ഗാർഗി ആരോപിക്കുന്നത്. വിഭിന്ന ലൈംഗികചോദനകളുള്ളവരെ  കൺവേർഷൻ  തെറാപ്പിക്ക്  വിധേയമാക്കുന്ന രീതി നിലവിലുണ്ടെന്നും, അത്തരത്തിൽ ചികിത്സയ്ക്ക്  വിധേയയാകേണ്ടിവന്നവളാണ് അഞ്ജനയെന്നും സുഹൃത്തുക്കൾ പറയുന്നു. ക്വീർ കമ്യൂണിറ്റിയുടെ  പേടി സ്വപ്നമായ  കോയമ്പത്തൂരിലെ  ഡോ. മോനിയുടെ  അടുത്തേക്കാണ്  അഞ്ജനയെ ആദ്യം കൊണ്ടുപോയതെന്നാണ്  സുഹൃത്തുക്കളുടെ ആരോപണം. നോർത്ത് ഗോവയിലെ കലാംഗുട്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ റിസോർട്ടിലാണ്  അഞ്ജനയെ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

അസ്വഭാവിക മരണമെന്ന നിലയിലുള്ള എഫ്.ഐ.ആർ  മാത്രമാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗോവ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി,  പ്രധാനമന്ത്രി എന്നിവർക്ക് അഞ്ജനയുടെ  മാതാവ് മിനി പരാതികൊടുത്തിട്ടുണ്ട്.  ഈ പരാതിയിൽ തുടർ നടപടിയുണ്ടാകുമെന്നാണ് സൂചന. അഞ്ജനയുടെ മരണത്തിൽ വിവിധ സംഘടനാ നേതാക്കൾ  പരസ്പരം പഴി ചാരി പ്രസ്താവനകളും ഇറക്കുന്നുണ്ട്.

അഞ്ജനയുടെ മരണത്തിൽ  തീവ്രവാദ സംഘടനകളെ  വരെ കുറ്റപ്പെടുത്തി സംഘപരിവാർ സംഘടനകളും  രംഗത്തുണ്ട്.  ദേശീയ അന്വേഷണ ഏജൻസി  അന്വേഷിക്കേണ്ട കേസാണിതെന്ന് സംഘപരിവാർ സംഘടനകൾ  കരുതുന്നു. ആത്മഹത്യ ചെയ്ത അഞ്ജനയുടെ  ആന്തരീകാവയവങ്ങളുടെ  രാസപരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഫോറൻസിക്  ലാബിൽ നടക്കുന്ന  പരിശോധന.യ്ക്ക്  ശേഷം മാത്രമേ ശരിയായ മരണ കാരണം പുറത്തു വരികയുള്ളു. അഞ്ജന അരാജക വാദികളുടെയുംപോസ്റ്റ് മോണോസിസ്റ്റുകളുടെയും  കൈയ്യിലകപ്പെട്ട്  ഇരയാക്കപ്പെട്ട  വളാണെന്ന അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്.  ഇത്തരത്തിൽ ഇരയാക്കപ്പെട്ടവർ  വേറെയുമുണ്ടെന്നാണ്  അരാജകവാദികളെ എതിർക്കുന്നവർ  ആരോപിക്കുന്നത്. അതിനിടെ  അഞ്ജന  ഹരീഷിന്റെ മരണ കാരണങ്ങളെക്കുറിച്ച് ലീഗൽ കസ്റ്റോഡിയനായ എച്ച്. ഗാർഗി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.  ചില പ്രസ്താവനകൾ മാത്രം നടത്തി  കളംവിട്ട ഇവരുടെ  നിലപാടിനെതിരെ  ചിലർ രംഗത്തെട്ടിയിട്ടുണ്ട്.

LatestDaily

Read Previous

ഒരു മാസത്തെ വാടക ഇളവ് അനുവദിക്കും: ബിൽഡിങ് അസോസിയേഷൻ

Read Next

ആരാധനയിൽ കരുതൽ വേണം