ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
4 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി അഞ്ജലി മേനോൻ. ‘വണ്ടർ വിമെന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2018 ൽ പുറത്തിറങ്ങിയ ‘കൂടെ’ എന്ന ചിത്രത്തിന് ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ് എന്നിവയാണ് അഞ്ജലി മേനോന്റെ മറ്റ് ചിത്രങ്ങൾ.
ആർ എസ് വി പി മൂവീസ്, ഫ്ലൈയിംഗ് യൂണികോൺ എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം നേരിട്ടുള്ള ഒടിടി റിലീസായാണ് എത്തുക. ചിത്രം ഇംഗ്ലീഷിലാണെന്നതും ശ്രദ്ധേയമാണ്. സോണി ലിവ് എന്ന പ്രമുഖ പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഞ്ജലി മേനോൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബിഗ് സ്ക്രീനിൽ വരാത്ത, അതേ സമയം വരേണ്ട ഒരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് അഞ്ജലി പറഞ്ഞു.