അഞ്ജലി ബസ്സുടമ സുനിൽ കുമാർ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: അഞ്ജലി ബസ് ഉടമ ചെമ്മട്ടംവയൽ ആലൈയിലെ ഉഷസിൽ സുനിൽ കുമാർ 45, ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഇന്നലെ വൈകിട്ട് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേേജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. കൊന്നക്കാട് , പാണത്തൂർ റൂട്ടിലോടുന്ന അഞ്ജലി ബസ്സിൽ വർഷങ്ങളോളം ഡ്രൈവറായിരുന്നു സുനിൽ കുമാർ.ഒരുപാട് സുഹൃത്ത് ബന്ധത്തിന്റെ ഉടമയാണ്. കാഞ്ഞങ്ങാട് ക്രിയേറ്റീവിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് സുനിൽ. മുൻ ബസ്സുടമയും എൽഐസി ഏജന്റുമായിരുന്ന കണ്ണൻ നായരുടെയും മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: സുചിത്ര, മക്കൾ: വൈശാഖ്, സംഗീത് (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: പ്രദീപൻ, വിനയൻ, വിജയകുമാർ.

LatestDaily

Read Previous

ഭർതൃമതി രണ്ട് മക്കളെയും കൂട്ടി ഭർത്താവിന്റെ സഹോദരി ഭർത്താവിനൊപ്പം വീടുവിട്ടു

Read Next

നേതാക്കൾ വരച്ച വഴിയിലൂടെ അണികളില്ല, തലശ്ശേരിയിലെ എൻ.ഡി.എ.വോട്ടുകൾ മലക്കം മറിയും