ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർവാട്ട് പുനർനിർമ്മിക്കും

കംബോഡിയ: ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ ഹിന്ദു ക്ഷേത്രമാണ് കംബോഡിയയിലെ അങ്കോർവാട്ട്. യുനെസ്കോയുടെ പൈതൃക കേന്ദ്രമാണിത്. 30 വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്, സൂര്യവർമ്മൻ രണ്ടാമനാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്നു.

സൂര്യവർമ്മന്‍റെ ഭരണകാലത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും അത് പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും പിന്നീട് ഈ പ്രദേശം കീഴടക്കിയ ജയവർമ്മൻ ഏഴാമൻ എന്ന രാജാവാണ് ക്ഷേത്രത്തിന്‍റെ അവസാന ജോലികൾ പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. അങ്കോർവാട്ടിൽ ഉൾപ്പെട്ടിരിക്കുന്ന തകർന്ന ക്ഷേത്രം പുനർനിർമ്മിക്കാനുള്ള ചുമതല ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ (എഎസ്ഐ) വീണ്ടും ചുമതലപ്പെടുത്തി.

400 ഹെക്ടർ വിസ്തൃതിയിലാണ് അങ്കോർവാട്ട് ക്ഷേത്ര സമുച്ചയം വ്യാപിച്ചുകിടക്കുന്നത്. 2007 നും 2010 നും ഇടയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ‘താ പ്രോഹ’യിലെ ഒരു ഡസനോളം ക്ഷേത്രങ്ങൾ പുനർനിർമ്മിച്ചു. 1975 മുതൽ 1978 വരെ വിമത സൈന്യമായിരുന്ന ഖമർ സൈന്യത്തിന്‍റെ ഭരണകാലത്താണ് അങ്കോർവാട്ട് ക്ഷേത്ര സമുച്ചയം പൊളിച്ചുനീക്കിയത്.

K editor

Read Previous

20 ശതമാനം എഥനോൾ മിശ്രിതം ഉപയോഗിച്ച് പെട്രോൾ വിതരണം; അടുത്ത വർഷം ആരംഭിക്കും

Read Next

ഐഎസ്ആർഒ ഗഗൻയാൻ ലോ ആൾട്ടിറ്റ്യൂഡ് എസ്കേപ്പ് മോട്ടോർ വിജയകരമായി പരീക്ഷിച്ചു