‘അങ്കണവാടിഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കണം’; മന്ത്രിതല സമിതി

ന്യൂഡൽഹി: സ്കൂളുകളിലും അങ്കണവാടികളിലും വിളമ്പുന്ന ഭക്ഷണത്തിന്‍റെ പോഷക ഗുണനിലവാരം ഉറപ്പാക്കണമെന്ന് മന്ത്രിതല സമിതി ശുപാർശ ചെയ്തു. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട, അണ്ടിപ്പരിപ്പ്, പയർവർഗ്ഗങ്ങൾ, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

നിലവിൽ 13 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ചെലവ് അതാത് സംസ്ഥാനങ്ങൾ വഹിക്കും. എല്ലാ വിഭാഗം ഗുണഭോക്താക്കൾക്കും ആവശ്യമായ ചെറിയ പോഷകങ്ങളുടെ അളവും വിവിധ ഭക്ഷണ സപ്ലിമെന്‍റുകളുടെ കിലോകാലോറികളുടെയും പ്രോട്ടീന്‍റെയും അളവും കമ്മിറ്റി ശുപാർശ ചെയ്തു. ലോവർ പ്രൈമറി ക്ലാസുകളിലെ ഒരു കുട്ടിക്ക് പാലും പഴങ്ങളും ഒഴികെ 9.6 രൂപയുടെ ഭക്ഷണം നൽകണം. അപ്പർ പ്രൈമറിയിൽ ഒരു കുട്ടിക്ക് 12.1 രൂപയും അനുവദിക്കണം. മുട്ട കഴിക്കാത്തവർക്ക് നിശ്ചിത അളവിൽ ഇരട്ടി ധാൻയങ്ങൾ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആറ് മാസം മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായി ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്‍റ് സർവീസസ് സ്കീം (ഐസിഡിഎസ്) ആരംഭിച്ചു. ഇതിന്‍റെ കീഴിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

K editor

Read Previous

‘അവതാറില്‍ നിന്ന് ഞാന്‍ മാറിനിന്നേക്കാം’; വെളിപ്പെടുത്തി ജയിംസ് കാമറൂണ്‍

Read Next

‘വേണമെങ്കില്‍ എനിക്ക് മുഖ്യമന്ത്രി ആകാമായിരുന്നു’; ഷിന്ദേയെ നിര്‍ദേശിച്ചത് താനെന്ന് ഫഡ്‌നാവിസ്