ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഈ വർഷം മെയ്യിൽ പുറത്തിറക്കിയ 2019-2021 നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 15 നും 19 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളിൽ അനീമിയ കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. 2016 ലെ എൻഎഫ്എച്ച്എസ് റിപ്പോർട്ടിൽ കണ്ടെത്തിയ 54% പെൺകുട്ടികളും 29% ആൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ 59% പെൺകുട്ടികളും 31% ആൺകുട്ടികളും വിളർച്ചയുള്ളവരാണെന്ന് കണ്ടെത്തി.
രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആശങ്കാജനകമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജസ്ഥാനിൽ വിളർച്ചയുള്ള ആൺകുട്ടികളുടെ എണ്ണം 12% ഉയർന്നു. കഴിഞ്ഞ എൻഎഫ്എച്ച്എസ് റിപ്പോർട്ടിലെ 22.1% ൽ നിന്ന് 34% ആയാണ് ഉയർന്നത്. അതേസമയം കൗമാരക്കാരായ വിളർച്ചയുള്ള പെൺകുട്ടികളുടെ എണ്ണം 49.1% ൽ നിന്ന് 59.4% ആയി ഉയർന്നു. രാജസ്ഥാനിലെ 31,817 കുടുംബങ്ങളിൽ നിന്നും 42,990 സ്ത്രീകളിൽ നിന്നും 6,353 പുരുഷൻമാരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.