ആന്ധ്രാ മുഖ്യമന്ത്രിയുടെ ഗോൾഡൻ ഗ്ലോബ് ട്വീറ്റ്; വിമർശനവുമായി അദ്‌നാന്‍ സമി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ രൂക്ഷവിമർശനവുമായി ഗായകൻ അദ്നാൻ സമി. ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആർആർആർ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള ജഗൻ മോഹൻ റെഡ്ഡിയുടെ ട്വീറ്റ് ആണ് വിമർശനത്തിന് ഇടയാക്കിയത്.

തെലുങ്ക് പതാക ആന്ധ്രാപ്രദേശിലെ എല്ലാവർക്കുമായി ഉയരത്തിൽ പറക്കുന്നുവെന്ന പരാമർശമാണ് ഗായകനെ പ്രകോപിപ്പിച്ചത്. രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിറുത്തുന്നത് ദയവായി അവസാനിപ്പിക്കണമെന്ന് സമി കുറിച്ചു.

തെലുഗു പതാക, താങ്കൾ ഉദ്ദേശിച്ചത് ഇന്ത്യൻ പതാകയല്ലേ? നാമെല്ലാവരും ഇന്ത്യക്കാരാണ്. ദയവായി രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിറുത്തുന്നത് അവസാനിപ്പിക്കണം. പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തിൽ നാമെല്ലാവരും ഒരു രാജ്യമാണ്. 1947-ൽ നാം കണ്ടതുപോലുള്ള വിഘടനവാദം അനാരോഗ്യകരമാണ്. നന്ദി, ജയ്ഹിന്ദ് എന്ന് അദ്നാൻ സമി കുറിച്ചു.

Read Previous

‘നാട്ടു നാട്ടു’വിൽ നൃത്തരംഗം ചിത്രീകരിച്ചത് സെലെന്‍സ്‌കിയുടെ വസതിക്ക് മുന്നിൽ

Read Next

10 വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഇനി യുപിഐ പേയ്മെന്റ് ചെയ്യാം