ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജനപ്രിയ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‍സിന്റെ ബോളിവുഡ് റീമേക്ക് റിലീസിനൊരുങ്ങുന്നു. എന്നാല്‍ ഇത് 2014ല്‍ ഇറങ്ങിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ സീക്വല്‍ കൂടിയാണ്.
2014ലെ റൊമാന്‍റിക് ചിത്രമായ യാരിയന്‍റെ തുടർച്ചയാണ് ബാംഗ്ലൂർ ഡേയ്സിന്‍റെ റീമേക്കായി വരുന്നത്. ദിവ്യ ഖോസ്‍ല കുമാർ സംവിധാനം ചെയ്ത യാരിയൻ രണ്ടാം ഭാഗം രാധിക റാവു, വിനയ് സപ്രു എന്നിവർ ചേർന്നാണ് സംവിധാനം ചെയുന്നത്. എന്നിരുന്നാലും, ദിവ്യ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.
പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്‍ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2 എന്ന പേരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.