അനശ്വര മൊയ്തീൻ കുഞ്ഞി അന്തരിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗിലെ ആദ്യകാല വസ്ത്രാലയമായ വൈറ്റ് ഷോപ്പിന്റെ ഉടമയും അനശ്വര ടെക്സ്റ്റൈൽസ് ഉടമയുമായ തിടിൽ മൊയ്തീൻ കുഞ്ഞി ഹാജി 78, അന്തരിച്ചു.

നഗരത്തിൽ നിരവധി കെട്ടിടങ്ങളുടെ ഉടമസ്ഥനും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായിരുന്നു.  ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ ടിബി റോഡ് ജംഗ്ഷനിലെ വസതിയിലാണ് അന്ത്യം. കബറടക്കം വൈകീട്ട് ഹോസ്ദുർഗ്ഗ് ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ: ഹലീമ. മക്കൾ:  സഫിയ, അൻവർ, റോസ്ബ, മൻസൂർ അലി.  മരുമക്കൾ: ബി.എം അൻസാരി, ഗഫൂർ, സമീറ, അൻവർ, നാസില മൻസൂർ, സഹോദരങ്ങൾ: മറിയുമ്മ, പരേതനായ വൈറ്റ്ഷോപ്പ്  മമ്മുഹാജി, അബൂബക്കർ, നഫീസ, ദൈനബി. കാഞ്ഞങ്ങാട് നഴ്സിംഗ് ഹോം ഉടമ ഡോക്ടർ അബ്ദുൾഖാദർ തിടിൽ സഹോദരീ പുത്രനാണ്.

Read Previous

മടിക്കൈയിൽ ജാതി വിലപേശൽ ചരിത്രത്തിലാദ്യം

Read Next

പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തിയ ഓട്ടോ ഡ്രൈവർക്കെതിരെ കേസ്