‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ നവംബർ നാലിന് തിയേറ്ററുകളിലെത്തും

ആന്‍റണി വർഗീസിന്‍റെ പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ നവംബർ നാലിന് തിയേറ്ററുകളിലെത്തും. നവാഗതനായ നിഖിൽ പ്രേംരാജാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഫാന്‍റസി സ്പോർട്സ് ഡ്രാമ എന്നാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പിനെ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ വിശേഷിപ്പിച്ചത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കടുത്ത ഫുട്ബോൾ പ്രേമിയായ ഒരു ഒൻപത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായുള്ള ഒരു അതിഥിയുടെ വരവിനെയും അവന്‍റെ ജീവിതത്തിൽ തുടർന്നുണ്ടാകുന്ന മാറ്റങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 

ടി.ജി രവി, ബാലു വർഗീസ്, ലുക്മാൻ, ഐ.എം വിജയൻ, ആദിൽ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, അർച്ചന വാസുദേവ്, ജെയ്സ് ജോസ്, ദിനേശ് മോഹൻ, ഡാനിഷ്, അമൽ, ബാസിത്, ശിവപ്രസാദ്, ഋത്വിക്, കാശിനാഥ്, ഇമ്മാനുവൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

Read Previous

കാവനാട്ടെ ഗൃഹനാഥനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്; മരുമക്കൾ അറസ്റ്റിൽ

Read Next

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല