കേരള ടൂറിസം വകുപ്പിനെയും ‘എന്‍ ഊരിനെയും’ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

കല്പറ്റ: കേരളത്തിന്‍റെ ഗോത്ര പൈതൃകത്തെ പരിചയപ്പെടുത്തുന്ന ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തെ പ്രകീർത്തിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
സുന്ദരമായിരിക്കുന്നു, ഇതൊരുക്കിയ കേരള ടൂറിസം വകുപ്പിന് അഭിനന്ദനങ്ങള്‍ .
ഈ പുരാതന ഗ്രാമീണ വാസ്തുവിദ്യ അതിശയകരമാണ്. ലാളിത്യം നമ്മെ അത്ഭുതപ്പെടുത്തുമെന്ന് ഇത് ഒരിക്കൽ കൂടി തെളിയിക്കുന്നു എന്ന അടിക്കുറിപ്പോടെ ആനന്ദ് മഹീന്ദ്ര ‘എന്‍ ഊര്’ എന്ന ഹ്രസ്വ വീഡിയോ പങ്കിട്ടത്. ജൂലൈ 19ന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനകം 5 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.

ഗോത്രജീവിതത്തിന്റെ തനതുകളെ പകര്‍ത്തി പഴയകാല പുല്‍ക്കുടിലുകളും ഗോത്രവിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലയും കരകൗശലവസ്തുക്കള്‍, വനവിഭവങ്ങള്‍, പരമ്പരാഗത കാര്‍ഷികോത്പന്നങ്ങള്‍, ഓപ്പണ്‍തിയേറ്റര്‍, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയും ഇവിടെയുണ്ട്. സഞ്ചാരികളുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

Read Previous

പ്രമുഖ നടനെതിരെ ആരോപണവുമായി നടൻ ബാല രംഗത്ത്

Read Next

നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി