ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജ്കോട്ട്: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, അപ്രതീക്ഷിത നീക്കവുമായി മുതിർന്ന ബിജെപി നേതാക്കൾ. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ തുടങ്ങിയ നേതാക്കൾ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു.
രൂപാണി മന്ത്രിസഭയിലുണ്ടായിരുന്ന മുതിർന്ന നേതാക്കളായ ഭൂപേന്ദ്രസിംഗ് ചുദാസമ, പ്രദീപ്സിംഗ് ജഡേജ എന്നിവരും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. ഗുജറാത്തിലെ സ്ഥാനാർത്ഥികളുടെ പേരുകൾ അന്തിമമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ കേന്ദ്ര പാർലമെന്ററി ബോർഡ് ഡൽഹിയിൽ യോഗം ചേര്ന്നുകൊണ്ടിരിക്കെയാണ് പ്രഖ്യാപനം.
മത്സരിക്കാനില്ലെന്ന് അറിയിച്ച് 4 നേതാക്കളും പാർട്ടി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീലിന് വെവ്വേറെ കത്തുകൾ കൈമാറി.