വിക്രാന്ത് ഇന്ത്യയിലെത്തിച്ചവരിൽ കേരളത്തിലെ ആദ്യ സൂപ്പർഹീറോ ജയനും; എൻ എസ് മാധവൻ

ഐഎൻഎസ് വിക്രാന്തിനെ ഇന്ത്യയിലെത്തിക്കാൻ പോയവരിൽ ജയനും ഉൾപ്പെട്ടിട്ടുണ്ടെന്ന് എഴുത്തുകാരൻ എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ കമ്മീഷൻ ചെയ്തത്. ഐഎൻഎസ് വിക്രാന്തിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെയാണ് എഴുത്തുകാരൻ എൻഎസ് മാധവന്‍റെ ട്വീറ്റ്.

“1961-ൽ ബ്രിട്ടീഷ് നിർമിത എച്ച്എംഎസ് ഹെർക്കുലീസ് വിമാനവാഹിനിക്കപ്പൽ (പിന്നീട് ഐഎൻഎസ് വിക്രാന്ത് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ഇന്ത്യ വാങ്ങിയപ്പോൾ അത് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പോയവരിൽ ഒരാളായിരുന്നു കൊല്ലം സ്വദേശിയായ കൃഷ്ണൻ നായർ. പിന്നീട് ജയൻ എന്ന പേരിൽ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കേരളത്തിലെ ആദ്യത്തെ സൂപ്പർഹീറോയായി മാറി,” മാധവൻ ട്വിറ്ററിൽ കുറിച്ചു.

K editor

Read Previous

മോദിയെ വിമര്‍ശിച്ചാല്‍ റെയ്ഡ് ; മുന്‍ ജഡ്ജിയുടെ പരാമർശത്തെ വിമർശിച്ച് കിരൺ റിജിജു

Read Next

മാസം തികയാത്ത ഗർഭിണിക്ക് സിസേറിയന്‍; അബദ്ധം മനസ്സിലായതോടെ മുറിവ് തുന്നിക്കെട്ടി