ഫുട്ബോൾ സൂപ്പർ താരങ്ങൾക്ക് കൈ കൊടുത്ത് അമിതാഭ് ബച്ചൻ; വീഡിയോ വൈറൽ

റിയാദ്: ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയന്‍ എംബാപ്പെ, നെയ്മർ എന്നിവർക്കൊപ്പം കുശലം പറഞ്ഞ് ഹസ്തദാനം നടത്തി അമിതാഭ് ബച്ചൻ. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയമായിരുന്നു വേദി.

പാരീസ് സെയ്ന്‍റ് ജെർമനും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ അമിതാഭ് ബച്ചൻ പ്രത്യേക അതിഥിയായാണ് എത്തിയത്.

മത്സരം ആരംഭിക്കുന്നതിന് മുമ്പ് മെസ്സി, റൊണാൾഡോ, എംബാപ്പെ, നെയ്മർ എന്നിവരുൾപ്പെടെയുള്ള കളിക്കാരുമായി ബച്ചൻ ഹസ്തദാനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ബച്ചൻ തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. “റിയാദിലെ ഒരു സായാഹ്നം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, എംബാപ്പെ, നെയ്മർ എന്നിവരെല്ലാം ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാൻ ചുമതലപ്പെടുത്തിയത് എന്നെയും. അവിശ്വസനീയം!!!”, അമിതാഭ് ബച്ചൻ വീഡിയോയ്ക്കൊപ്പം കുറിച്ചു.

Read Previous

ഡോക്യുമെന്‍ററിയിൽ വിശദീകരണത്തിന് അവസരം നൽകിയിരുന്നു, പ്രതികരിച്ചില്ല: ബിബിസി

Read Next

കർണ്ണാടകയിൽ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കോണ്ടം വില്‍ക്കുന്നതിന് നിരോധനമില്ല