അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം; മെഹ്ബൂബ മുഫ്തിയെ വീണ്ടും വീട്ടുതടങ്കലിലാക്കി

ശ്രീനഗര്‍: അമിത് ഷായുടെ സന്ദർശന വേളയിൽ താൻ വീട്ടുതടങ്കലിലാണെന്ന് മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. അമിത് ഷായുടെ കശ്മീർ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം.

പാർട്ടി പ്രവർത്തകന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ഗേറ്റ് പൂട്ടിയ നിലയിൽ കണ്ടെത്തിയതെന്ന് മുഫ്തി പറഞ്ഞു. ഇതിന്‍റെ ചിത്രവും അവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

Read Previous

കാഞ്ഞിരപ്പള്ളിയിൽ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ 

Read Next

സൗദിയില്‍ ‘ഡൗണ്‍ടൗണ്‍ കമ്പനി’ പദ്ധതി പ്രഖ്യാപിച്ചു